Section

malabari-logo-mobile

ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍; കെകെ ലതിക എംഎല്‍ പരാതി നല്‍കി

HIGHLIGHTS : കോഴിക്കോട്: ഫേസ്ബുക്കിലൂടെ

കോഴിക്കോട്: ഫേസ്ബുക്കിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മോശമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കെകെ ലതിക എംഎല്‍എ കുറ്റിയാടി പോലീസില്‍ പരാതി നല്‍കി. കേരള സ്റ്റുഡന്‍സ് യൂണിയന്‍ എന്ന എക്കൗണ്ടിലൂടെയാണ് ഫോട്ടോകളും കമന്റുകളും പ്രചരിക്കുന്നതെന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് ഇവ പ്രചരിപ്പിക്കുന്നതെന്നെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചരണം തന്നെ അപമാനിക്കുന്നതിന് തുല്ല്യാമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

തിരുവനന്തപുരം ഹൈടെക്ക് സെല്ലിലേക്ക് മെയില്‍ ചെയ്ത പരാതിയുടെ പകര്‍പ്പും ഫേസ്ബുക്കില്‍ വന്ന കമന്റുകളുടെയും ചിത്രങ്ങളുടെയും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത പകര്‍പ്പുകളും കുറ്റിയാടി പോലീസില്‍ എംഎല്‍എ നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!