കോഴിക്കോട്: തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകനെ മര്‍ദ്ധിച്ച എസ്ഐ വിജയദാസാണെന്ന് കരുതി വഴിപോക്കന് ക്രൂര മര്‍ദ്ധനമേറ്റു. എസ്ഐയുടെ രൂപ സാദൃശ്യമുള്ള ഇയാളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒരു സംഘമാണ് തല്ലിയത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും മനോഹരന് എന്നാണ് ഇയാളുടെ പേരെന്നും പോലീസ് പറഞ്ഞു.
മര്‍ദ്ധനം തുടങ്ങിയ ശേഷം ആള്മാറി എന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ തല്ലിയവര്‍ തന്നെ ഇയാളെ എത്തിക്കുകയായിരുന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തിലെത്തി ചികില്‍സ തേടുന്നതിന് മുമ്പ് തന്നെ ചില ആളുകളെത്തി ഇയാളെ ഇറക്കി കൊണ്ട് പോകുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും അനേ്വഷണം ആരംഭിച്ചു.




