Section

malabari-logo-mobile

ട്രെയിനില്‍ സ്ലീപ്പര്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

HIGHLIGHTS : ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയില്‍ സെക്ന്‍ഡ് ക്ലാസ് സ്ലീപ്പര്‍ യാത്രക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് വ്യാ...

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയില്‍ സെക്ന്‍ഡ് ക്ലാസ് സ്ലീപ്പര്‍ യാത്രക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് വ്യാപകമായി കൈമാറ്റം ചെയ്യുന്നതിനെ തുടര്‍ന്നും ട്രെയിനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മോഷണം തടയുന്നതിനും ഇത് സഹായകമാവുമെന്നതിനെ തുടര്‍ന്നാണ്് റെയില്‍വേ ഇത്തരത്തിലുള്ള ഒരു പുതിയ തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്രചെയ്യുന്നവരെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരായി കണക്കാക്കി പിഴഈടാക്കാനാണ് തീരുമാനം . ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടപ്പില്‍ വരും.

sameeksha-malabarinews

എ.സി ത്രി ടയര്‍, എസി ടു ടയര്‍, ഫസ്റ്റ് ക്ലാസ് തുടങ്ങിയ ഉയര്‍ന്ന ക്ലാസ്സുകളില്‍ യാത്രചെയ്യാന്‍ കഴിഞ്ഞ ഫിബ്രവരി 15 മുതല്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. നേരത്തെ തല്‍ക്കാല്‍ ടിക്കറ്റും, ഇ-ടിക്കറ്റും ഉപയോഗിച്ച് യാത്രചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതേണ്ടിയിരുന്നത്. സംഘങ്ങളായി യാത്ര ചെയ്യുമ്പോള്‍ സംഘത്തിലെ ഒരാളുടെ കയ്യിലെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ്, സ്‌കൂളുകളില്‍നിന്നോ കോളജുകളില്‍നിന്നോ ഉള്ള സ്റ്റുഡന്‍റ്‌സ് ഐഡി കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഇവയെല്ലാം റെയില്‍വേ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!