Section

malabari-logo-mobile

ടി.കെ ഹംസ ശുംഭന്‍ വി.എസ് ; വി.എസ്സിനെതിരെ ഇനിയും പറയും ഹംസ

HIGHLIGHTS : തിരു : സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ഹംസയുടെ

തിരു : സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ ഹംസയുടെ വി.എസ് വിരുദ്ധ പരസ്യ പ്രസ്താവനയ്ക്ക് വി.എസ്സിന്റെ ചുട്ട മറുപടി. ഡാങ്കയുടെ ഏകാധിപത്യത്തിനെതിരെ രൂപീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. 32 പേരാണ് 7-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നത്.ഈ പാര്‍ട്ടി 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എത്തുമ്പോള്‍ അതില്‍ പത്ത് ലക്ഷം പേര്‍ അണിനിരന്നു. ഈ അണിനിരന്ന പത്തുലക്ഷത്തില്‍ ഒരുവനാണ് ഹംസയെന്നും വി.എസ് തുറന്നടിച്ചു.

അമരാവതിയില്‍ എകെജി സമരം ചെയ്യുമ്പോള്‍ ടി.കെ ഹംസ ഡിസിസി പ്രസിഡന്റായിരുന്നു. ‘ കാലന്‍ വന്നുവിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ ‘ എന്നായിരുന്നു എകെജിയെ അന്ന് ഹംസ പരിഹസിച്ചത്.

sameeksha-malabarinews

പാര്‍ട്ടിയിലെത്തി ആ പാര്‍ട്ടിയില്‍ നിന്നും മുഴുവന്‍ ആനുകൂല്യങ്ങളും പറ്റിയ ആളാണ് ഹംസയെന്നും. ഇനിയെന്ത് ആനുകൂല്യമാണ് കിട്ടാനെന്ന് കാത്തിരിക്കുന്ന മാന്യനാണ് ഹംസയെന്നും വി.എസ് പറഞ്ഞു. ഇത്തരക്കാരുടെ ശുംഭത്തരത്തെപ്പറ്റി എന്ത് പറയാനാണെന്നും വി.എസ് ചോദിച്ചു.

 

എന്നാല്‍ വിഎസ്സിനെതിരെ ഇനിയും പൊതുയോഗങ്ങളില്‍ പറയുമെന്ന് ടി.കെ.ഹംസ. ഇതു സംബന്ധിച്ച വിശദീകരണം പാര്‍ട്ടിയോടു പറഞ്ഞോളാമെന്നും ഹംസ മഞ്ചേരിയില്‍ ഇതിനോട് പ്രതികരിച്ചു.

വിഎസ്സിനെതിരെ ടി.കെ ഹംസ നടത്തിയ പരാമര്‍ശത്തെ പറ്റി പാര്‍ട്ടി പരിശോധിക്കുമെന്ന് പി.ബി അംഗം എംഎ ബേബി പറഞ്ഞു.

 

വി.എസ് അച്ചുതാനന്ദനെ പ്രതിയാക്കണം ; ടി.കെ ഹംസ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!