ഐ.ടി എഞ്ചിനിയറുടെ ദുരൂഹമരണം കാമുകി കസ്റ്റഡിയില്‍

ബംഗ്ലൂര്‍ : കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയായ ഐ.ടി എഞ്ചിനിയറായ എസ്.ശ്രീരാഗ് (28) അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ കാമുകി ജനിഫര്‍ എന്ന ഗായത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂര്‍ സിഎംഎച്ച് റോഡ് സ്വദേശിനിയാണ് ഈ യുവതി. പ്രണയ നൈരാശ്യം മൂലം ശ്രീരാഗ് ആത്മഹത്യചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
ഒരപസര്‍പക കഥപോലെയാണ് പോലീസ് ഈ സംഭവത്തെ പറ്റി പറയുന്നത്. ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ഗയത്രി വായ്പ്പ സംബന്ധിച്ച കാര്യത്തിനായി ശ്രീരാഗിന്റെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് ഈ നമ്പറില്‍ ഐബിഎമ്മില്‍ ജോലിയുള്ള എംബിഎ കാരി ജെനിഫറായി സൗഹൃദം തുടങ്ങുകയായിരുന്നു. പിന്നീട് ഇതെ പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ബന്ധം തുടരുകയായിരുന്നത്രേ. ശ്രീരാഗ് ഫോട്ടോ ആവശ്യപ്പെട്ട സമയത്ത് മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ് നല്‍കിയത്. നേരില്‍കാണാനും വിവാഹം കഴിക്കാനും താല്പര്യമുണ്ടെന്ന് ശ്രീരാഗ് അറിയിച്ചപ്പോള്‍ പെട്ടുപോയ ഗായത്രി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും ലണ്ടനില്‍ ജോലിയുള്ള ആളാണെന്നും തങ്ങള്‍ വിവാഹ ശേഷം ലണ്ടനിലേക്ക് പോകുമെന്നുമാണ് ഗായത്രി ശ്രീരാഗിന് മെയില്‍ ചെയ്തത്. ഇത് ശ്രീരാഗിനെ മാനസികമായി തകര്‍ത്തു കളഞ്ഞെന്നും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

 

എന്നാല്‍ ആത്മഹത്യ ചെയ്യുവാന്‍ നിശ്ചയിച്ച ഒരാള്‍ എന്തിനാണ് സ്വയം കാലുകള്‍ സെലോ ടേപ്പുകൊണ്ട് ബന്ധിക്കുകയും തലയില്‍ പ്ലാസ്റ്റിക് കവറിട്ടു മൂടുകയും ചെയ്തതെന്ന് ബന്ധുക്കളും വീട്ടുകാരും ചോദിക്കുന്നു. സംഭവത്തിനു പിന്നില്‍ ആസൂത്രണം ചെയ്ത ദുരൂഹമായ കൊലപാതകം തന്നെയാണെന്നാണ് വീട്ടുകാരുടെ സംശയം.സാമ്പത്തികമായി നല്ലനിലയിലായിരുന്ന ശ്രീരാഗ് നേരിട്ടുപോലും കാണാത്ത ഒരു ചാറ്റിംഗ് പ്രണയം തകര്‍ന്നതിന്റെ പേരില്‍ ഒരുകാരണ വശാലും ആത്മഹത്യചെയ്തുവെന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ലെന്നും കേസന്വേഷിക്കുന്ന ബാംഗ്ലൂര്‍ പോലീസ് ആരെയൊക്കെയോ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്നും വീട്ടുകാര്‍ ആരോപിച്ചു.

മലയാളി ഐടി എന്‍ജിനിയര്‍ കൊല്ലപ്പെട്ട നിലയില്‍

മലയാളി ഐ.ടി എഞ്ചിനിയറുടെ വധം ; കാമുകിയെ ചോദ്യം ചെയ്തു.

മലയാളി ഐ.ടി എഞ്ചിനിയറുടെ മരണം : ആത്മഹത്യയെന്ന് പോലീസ്

Share news
error: Content is protected !!
Scroll to Top