Section

malabari-logo-mobile

ഞാന്‍ ഒറ്റക്ക് കഴിയും; ഇനി ആരെയും പ്രണയിക്കില്ല; വിവാഹവും കഴിക്കില്ല;നയന്‍താര

HIGHLIGHTS : ചെന്നൈ: ജീവിതകാലം മുഴുവനും ഏകയായി കഴിയാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന്

ചെന്നൈ: ജീവിതകാലം മുഴുവനും ഏകയായി കഴിയാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തെന്നിന്ത്യന്‍ നായിക നയന്‍താര. പ്രണയത്തോട് എനിക്കിപ്പോള്‍ വെറുപ്പാണെന്നും ഇനി ആരെയും പ്രണയിക്കില്ലെന്നും നയന്‍താര തുറന്നു പറഞ്ഞു.

തമിഴ് സിനിമാ ലോകത്ത് എത്തിയതോടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളിയാണ് നയന്‍താര. സിനിമാ ജീവിതത്തിന്റെ തുടക്ക കാലത്ത് തമിഴിലെ യുവതാരമായ ചിമ്പുവുമായി നയന്‍സിന്റെ പ്രണയം ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പ്രഭുദേവയുമായുള്ള പ്രണയം വിവാഹം വരെ നിണ്ടു നിന്നെങ്കിലും ഇരുവരും പിരിയുകയായിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു നാള്‍ സിനിമാ ലോകത്തു നിന്നും മാറി നിന്ന നയന്‍സ് ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായതോടെ തെന്നിന്ത്യന്‍ നായകന്‍ ആര്യയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. എന്നാല്‍ ആര്യയുമായിട്ടല്ല ലോകത്തില്‍ ഒരാളുമായും തനിക്ക് പ്രണയമില്ലെന്ന് നയന്‍താര തുറന്നടിച്ചു. പ്രണയത്തോട് വെറുപ്പാണെന്ന് ആവര്‍ത്തിച്ച് നയന്‍സ് ആര്യയുമായി തന്റെ പേര് കൂട്ടിചേര്‍ക്കരുതെന്നും ആര്യ തന്റെ നല്ല സുഹൃത്താണെന്നും നയന്‍സ് പറഞ്ഞു.

sameeksha-malabarinews

കഴിഞ്ഞ ദിവസം നയന്‍താരയുമായി പിരിയണമെന്നുള്ളത് ദൈവത്തിന്റെ തീരുമാനമായിരുന്നുവെന്ന് പ്രഭുദേവ പ്രതികരിച്ചതിന് പിന്നാലെയുള്ള നയന്‍സിന്റെ ഈ വെളിപ്പെടുത്തലും കോളിവുഡില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!