Section

malabari-logo-mobile

ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വഞ്ചിച്ച യുവാവ് പിടിയില്‍

HIGHLIGHTS : കൊല്ലം: വിവാഹം കഴിക്കാമെന്ന് ഫേസ്ബുക്കിലൂടെ വാഗ്ദാനം നല്‍കി

കൊല്ലം: വിവാഹം കഴിക്കാമെന്ന് ഫേസ്ബുക്കിലൂടെ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കബളിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. പറവൂര്‍ കോട്ടപ്പുറം തെക്കുംഭാഗം അന്‍സാര്‍ മന്‍സിലില്‍ ഹാരിസ് (32) ആണ് പിടിയിലായത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഐരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഫേസ്ബുക്ക് വഴി സൗഹൃദത്തിലാവുകയും ഇരുവരും ചാറ്റിങ്ങിലൂടെ കൂടുതല്‍ അടുക്കുകയുമായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടി ഫോണ്‍നമ്പര്‍ ഇയാള്‍ക്ക് കൊടുക്കുകയും ഹാരിസ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഫോട്ടോയും പണവും കൈക്കലാക്കുകയായിരുന്നു. മുസ്ലീമായ ഹാരീസ് താന്‍ ഹിന്ദുവാണെന്ന് പറഞ്ഞാണ് ഹിന്ദു മതത്തില്‍ പെട്ട ഈ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയത്.
എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം പെണ്‍കുട്ടിയും ഹാരീസും തമ്മില്‍ പിണങ്ങുകയും തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനോട് സ്‌നേഹം നടിച്ച് പെണ്‍കുട്ടി പാരിപ്പള്ളിയില്‍ വരാന്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെയെത്തിയ ഹാരിസിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഏറെ നാളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഹാരിസ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. കോടതിയിലാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!