ആറന്മുള വിമാനത്താവളത്തിനെതിര്‍പ്പുമായി 72 എംഎല്‍എമാരുടെ നിവേദനം

പത്തനംതിട്ട: ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 72 എംഎല്‍എമാരൊപ്പിട്ട നിവേദനം പ്രധാനമന്ത്രിക്കയച്ചു.

ഇവരില്‍ ആറ് യുഡിഎഫ് എംഎല്‍എമാരും ഉള്‍പെടുന്നു. സി.പി മുഹമ്മദ്, വിഡി സതീശന്‍, എം വി ശ്രേയാംസ് കുമാര്‍, ടി.എന്‍ പ്രതാപന്‍, അഹമ്മദ് കബീര്‍, പാലോട് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ട യുഡിഎഫ് എംഎല്‍എമാര്‍.

ആറന്മുള സമരസമിതിയുടെ നേതൃത്വത്തിലാണ് നിവേദനം അയച്ചത്. എംടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ്, ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി പേരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. നിവേദനം അയച്ചത് സുഗതകുമാരിയാണ്.

700 ഏക്കറില്‍ നിര്‍മ്മിക്കുന്ന വിമാനം പരിസ്ഥിതി വിരുദ്ധമാണെന്നാണ് സമരസമിതിയുടെ വാദം.

Share news
error: Content is protected !!
Scroll to Top