Section

malabari-logo-mobile

ജോലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ‘പണി’ മദ്യ വില്‍പന

HIGHLIGHTS : കേരളം പനിയില്‍ വിറച്ച് തുള്ളുമ്പോള്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യേണ്ട 28 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കേരളത്തിലെ സര്‍ക്കാര്‍ മദ്യ വില്‍പന

കേരളം പനിയില്‍ വിറച്ച് തുള്ളുമ്പോള്‍ ആരോഗ്യ വകുപ്പില്‍ താഴെത്തട്ടില്‍  ജോലി ചെയ്യേണ്ട 28 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കേരളത്തിലെ സര്‍ക്കാര്‍ മദ്യ വില്‍പന ശാലയായ ബീവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്ത് വരുന്നു. 2012 ല്‍ മറ്റു വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് 27 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഒരു ഹെല്‍ത്ത് സൂപ്പര്‍ വൈസറുമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നത്.

ആയിരത്തിലേറെ ജീവനക്കാരുടെ കുറവുമൂലം ദുരിതമനുഭവിക്കുന്ന ആരോഗ്യവകുപ്പില്‍ നിന്നാണ് ഈ ഡെപ്യൂട്ടേഷന്‍ എന്നുള്ളത് ഗൗരവമേറിയതാണ്. ഈ കാലയളവില്‍ ഇരുന്നൂറിലധികം പേര്‍ പനി പിടിച്ച് മരിക്കുകയും, 12 ലക്ഷം പേര്‍ പനിക്ക് ചികില്‍സ തേടുകയും ചെയ്തിരുന്നു.

sameeksha-malabarinews

മദ്യ കമ്പനികള്‍ നല്‍കുന്ന ഉയര്‍ന്ന ഇന്‍സെന്റീവാണ് ബീവറേജസ് കോര്‍പ്പറേഷനിലേക്ക് മറ്റു വകുപ്പുകളിലെ ജീവനക്കാരെ ആകര്‍ഷിക്കുന്നത്. ഈ ലാഭത്തിനായി പത്തു മുതല്‍ നാലു വരെ ജോലി സമയമുള്ള അധ്യാപകര്‍ പോലും രാവിലെ മുതല്‍ രാത്രി പത്ത് മണി വരെ ജോലി ചെയ്യേണ്ട ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ അള്ളിപിടിക്കുന്നതും ഈ ലാഭ കാഴ്ച കണ്ടു തന്നെ.

സര്‍ക്കാര്‍ മദ്യവില്‍പ്പന നിയന്ത്രിക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള എക്‌സൈസ് വകുപ്പിനാകട്ടെ ബീവറേജസ് കോര്‍പ്പറേഷനില്‍ യാതൊരു റോളുമില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!