ജുഡീഷ്യല്‍ അനേ്വഷണത്തിന് തയ്യാറാണെന്ന വാര്‍ത്ത തെറ്റ്; മുഖ്യമന്ത്രി

തിരു: തനിക്കെതിരെ ജുഡീഷ്യല്‍ അനേ്വഷണം ആകാമെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡക്കാണ്‍ ക്രോണിക്കലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വാര്‍ത്ത വന്നത്. തന്റെ അഭിമുഖം പത്രം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് താന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി ഇംഗ്ലീഷ് ദിനപത്രമായ ഡക്കാണ്‍ ക്രോണിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാരിനും തനിക്കുമുള്ളത് തുറന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് മാത്രമല്ല മുഖ്യമന്ത്രിയെയും ജുഡിഷ്യല്‍ അനേ്വഷണ പരിധിയില്‍ ഉള്‍പെടുത്തണമെന്ന് ഇടതുമുന്നണി ആവശ്യപെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top