Section

malabari-logo-mobile

ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട

HIGHLIGHTS : തിരൂര്‍: പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയ്ക്ക്

തിരൂര്‍: പെരിന്തല്‍മണ്ണയില്‍ പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ തിരൂരിലും കുറ്റിപ്പുറത്തുമായി വീണ്ടും പോലീസ് നടത്തിയ കഞ്ചാവ് വേട്ടയില്‍ നാല് മൊത്തക്കച്ചവടക്കാരില്‍ നി്ന്നും ആറോളം കിലോ കഞ്ചാവ് പിടികൂടി.

കോരങ്ങത്ത് ഇ.എം.എസ് പാര്‍ക്കിന് സമീപത്ത് വെച്ച് തിരൂര്‍ എസ്.ഐ ജ്യോതീന്ദ്രകുമാറും സംഘവും തിരൂരും പരിസരങ്ങളിലുമുള്ള ചില്ലറ കച്ചവടക്കാര്‍ക്ക് കഞ്ചാവെത്തിച്ചു നല്‍കുന്ന തിരുവനന്തപുരം മുളയറ ഉദിയംക്കോട്ട് അരന്തകുരുവിള വീട്ടില്‍ സുഗുണ(37)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.

sameeksha-malabarinews

കോയമ്പത്തൂര്‍ സ്വദേശിയായ വൈരമണിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങുന്നത്. കിലോ 8000 രൂപക്ക് വാങ്ങുന്ന ഇയാള്‍ ഇവിടെയെത്തിച്ച് 20000 രൂപക്കാണ് വില്‍ക്കുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇയാള്‍ വില്‍പ്പന നടത്തുന്നുണ്ട്. കുറ്റിക്കാടുകളില്‍ ഒളിപ്പിച്ചു വെച്ച് ആവശ്യക്കാരായ കച്ചവടക്കാര്‍ക്ക് നല്‍കുകയാണ് പതിവ്. കുറ്റിപ്പുറത്ത് ട്രെയിനിറങ്ങിയ ശേഷം തിരൂരിലേക്ക് ബസ്സ് മാര്‍ഗ്ഗമാണ് ഇദ്ധേഹം കഞ്ചാവെത്തിച്ചിരുന്നത്. തീരദേശവും മണല്‍ മാഫിയയും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്. നേരത്തെ മാഹിയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം മദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ രണ്ട് അബ്കാരി കേസ്സുകളുണ്ട്. എസ്്‌ഐക്ക് പുറമെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സത്യന്‍, രാജേഷ്, പ്രമോദ്, അസീസ്, സത്യാനാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പാണ്ടിക്കാട് ഷാപ്പുംപടിയിലെ ചെമ്പ്രശ്ശേരി അക്ബര്‍ (32), പടിഞ്ഞാറെകുളം കുറുപ്പത്താന്‍ കാളരൂര്‍ സ്വദേശി കണ്ണംതളി ശശികുമാര്‍ (25), കുറ്റിപ്പുറം മൂടാലിലെ തോട്ടത്തില്‍ താജുദ്ധീന്‍ (58) എന്നിവരാണ് കുറ്റിപ്പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. അക്ബര്‍, ശശികുമാര്‍ എന്നിവരില്‍ നിന്നായി 1300 കിലോഗ്രാമും, താജുദ്ധീനില്‍ നിന്നും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളേയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!