Section

malabari-logo-mobile

ജയിലുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം;സുപ്രീം കോടതി

HIGHLIGHTS : ദില്ലി: രാജ്യത്തെ എല്ലാ ജയിലുകളിലും പോലീസ്‌ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര സര്‍ക്കാറിനും

images (3)ദില്ലി: രാജ്യത്തെ എല്ലാ ജയിലുകളിലും പോലീസ്‌ ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന്‌ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര സര്‍ക്കാറിനും എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്‌ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.
ജസ്‌റ്റിസ്‌ ടി എസ്‌ താക്കൂര്‍, ജസ്‌റ്റിസ്‌ ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചിന്റേതാണ്‌ വിധി. ഒരു വര്‍ഷത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലും കുറഞ്ഞത്‌ രണ്ട്‌ വനിതാ പോലീസുകാരെങ്കിലും വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളിലെ ഒഴിവുകല്‍ മൂന്നുമാസത്തിനുള്ളില്‍ നികത്തണമെന്ന്‌ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്‌.

sameeksha-malabarinews

ജയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും മനുഷ്യാവകാശ കമ്മീഷനിലെ ഒഴിവുകള്‍ നികത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ദിലിപ്‌ കെ ഭാസു എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകായിയരുന്നു കോടതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!