ജമ്മു: ജമ്മുകാശ്മീരിലെ കോട്ട് ഭാല്വാന് ജയിലില്‍വെച്ച് പാക് തടവുകാരന് സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. പാകിസ്ഥാന് തടവുകാരനായ സനൗവുള്ള ഹക്ക്്എന്നയാളാണ് വെള്ളിയാഴ്ച രാവിലെ ആക്രമണത്തിന് ഇരയായത്. ജമ്മുവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളിപ്പോള്‍ കോമയിലാണെന്നാണ്റിപ്പോര്ട്ട്.
സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. അനേ്വഷണത്തിന്റെ ഭാഗമായി ജയില്‍ സൂപ്രണ്ടിനേയും ജീവനക്കാരേയും സസ്പെന്റ ്ചെയ്തിട്ടുണ്ട്.
ഭീകരാക്രമണകേസില്‍ 1999 ലാണ് ടാഡാ നിയമപ്രകാരം് സനൗള്ളയെ ജയിലില്‍ അടച്ചത്.
പരിക്ക് പറ്റിയ ഇയാളെ സന്ദര്‍ശിക്കണമെന്ന് പാക് ഹൈകമ്മീഷന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.




