ചോരകുഞ്ഞിനെ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെത്തി

കോട്ടയം : കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ ചോരകുഞ്ഞിനെ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലത്തിയപ്പോള്‍ യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയ ശേഷം സീറ്റനടിയില്‍ തുണികൊണ്ടുള്ള പൊതി ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ അഴിച്ച് നോക്കിയപ്പോഴാണ് കുഞ്ഞിനെകണ്ടത്.

 

ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രസവിച്ചിട്ട് അധികം സമയമായിട്ടില്ലെന്നു ഡോക്റ്റര്‍മാര്‍. ജില്ലാ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം.

 

കുട്ടിയുടെ പൊക്കിള്‍ക്കുടി മുറിച്ചു മാറ്റിയിരുന്നതായും ഡോക്റ്റര്‍മാര്‍ പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top