ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ചരിത്രത്തിലാദ്യമായി ഇടവേള. ആദ്യമായാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ ഇടവേള ആവശ്യപ്പെടുന്നത്. ബജറ്റ് അവതരണം മുക്കാല്‍ മണിക്കൂര്‍ എത്തിയപ്പോഴാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇടവേള ആവശ്യപ്പെട്ടത്. സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇടവേള അനുവദിച്ചു.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അരുണ്‍ ജെയ്റ്റ്‌ലി 5 മിനിറ്റ് ഇടവേള ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഇരുന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ ജെയ്റ്റ്‌ലിക്ക് അനുമതി നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



