ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ്: വിഎസ്

തൃശ്ശൂര്‍ : ഇന്നലെ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വിഎസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

ടി.പി ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. സി.പി.ഐ എമ്മിന് കൊലപാതകത്തില്‍ പങ്കില്ല. ജീവന് ഭീക്ഷണിയുണ്ടെന്ന് മുഖ്യമന്ത്രിയെയും കേന്ദ്രസഹമന്ത്രിയെയും അറിയിച്ചിട്ടും ചന്ദ്രശേഖരന് സുരക്ഷ ഉറപ്പുവരുത്തിയില്ല. സുരക്ഷാവീഴ്ച വരുത്തിയ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും കൊലപാതകത്തിലെ കൂട്ടുപ്രതികളാണെന്നും വിഎസ് ആരോപിച്ചു.

പൈശാചിക കൊലപാതകം നടത്തിയ നരാധമന്മാരെ പിടികൂടി നീതിപീഠത്തിനുമുന്‍പില്‍ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

എല്ലാപൊതുപരിപാടികളും മാറ്റിവെച്ചാണ് വിഎസ് കോഴിക്കോട്ടേക്ക് തിരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top