തിരു : ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സിഐഎമ്മിനെ വേട്ടയാടാനുള്ള ഉന്നതതലഗൂഢാലോചനയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണാറായി വിജയന് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ വാടകക്കൊലയാളികളാണെന്നാണ് സംശയിക്കുന്നതെന്നും. കൊട്ടേഷന്‍ സംഘങ്ങളെ സമീപിക്കുന്നത് യുഡിഎഫിന്റെ രീതിയാണെന്നും ഞങ്ങള്‍ക്ക് ആ പതിവില്ലെന്നും അദേഹം പറഞ്ഞു.
കൊലപാതകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നതിന് മുപ് തന്നെ മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളില്‍ നിന്ന് മനസിലാവുന്നത് കൊലപാതകത്തെ കുറിച്ച് അവര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്നാണ്.
ചന്ദ്രശേഖരന്റെ കൊലപാതകം അപലപനിയമാണെന്നും രാഷ്ട്രീയമായി നേരിടേണ്ടവരെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ സിപിഐഎമ്മിനറിയാമെന്നും വ്യത്യസ്തമായ രാഷ്ട്രീയമുള്ളവരെ നിഷ്കാസനം ചെയ്ത് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഇല്ലാതാക്കാമെന്ന മൗഢ്യം സ്പിഐഎമ്മിനില്ലെന്നും പിണറായി പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക് സിപിഐഎമ്മിനെ അറിയാമെന്നും അതുകൊണ്ടുതന്നെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎമ്മിനെ താറടിക്കാനുള്ള യുഡിഎഫിന്റെ ശ്രമം നടപ്പില്ലെന്നും അദേഹം പറഞ്ഞു.
ചന്ദ്രശേഖരന്റെ ജീവന് ഭീക്ഷണിയുണ്ടെന്ന് മുഖ്യമന്ത്ര ഉമ്മന്‍ ചാണ്ടിക്കും കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അറിയാമെന്നാണ് അവര്‍ പറഞ്ഞത് . എന്നിട്ടും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത് കുറ്റകരമായ അനാസ്ഥയാണെന്നും പിണറായി കുറ്റപ്പെടുത്തി.




