ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു.

gaza1ഗാസ : ഗാസക്ക് നേരെ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഹമാസ് 50 തവണയാണ് ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചത്.

ഈജിപ്തിന്റെ സമാധാന ഫോര്‍മുല സ്വീകരിച്ചുകൊണ്ട് ഇസ്രായേല്‍ ഇന്നു രാവിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 8 ദിവസമായി നടത്തിവന്ന വ്യോമാക്രമണങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈജിപ്തിന്റെ ഫോര്‍മുല അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയ ഹമാസും, ഗസം ബ്രിഗേഡ്‌സും ഇന്ന് ഇസ്രായേലിന് നേരെ 50 തവണ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 4 ഇസ്രായേല്‍ പൗരന്‍മാക്ക് പരിക്കേറ്റു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹമാസ് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ വൈകുന്നേരത്തോട് കൂടി വ്യോമാക്രമണം പുനരാരംഭിച്ചു. അതേസമയം പലസ്തീന്‍ പ്രസിഡന്റ് മഹമമ്മൂദ് അബ്ബാസ് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഹമാസും, ഗസം ബ്രിഗേഡ്‌സും ആക്രമണം നിര്‍ത്താന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ വീണ്ടും വഷളാക്കിയിരിക്കുന്നത്.

ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞ എട്ട് ദിവസമായി 192 പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. 1400 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും , 17,000 പലസ്തീന്‍ പൗരന്‍മാര്‍ പാലായനം ചെയ്യുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top