ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും വേര്‍പിരിഞ്ഞു.

ganesh kumar and yaminiതിരു: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറും ഡോ.യാമിനി തങ്കച്ചിയും വിവാഹമോചിതരായി. തിരുവനന്തപുരം കുടുംബ കോടതിയാണ് അരുവരുടെയും സംയുക്ത ഹര്‍ജ്ജി പരിഗണിച്ച് വിവാഹമോചനം അനുവദിച്ചത്. ഇതിനുമുന്നേ നടത്തിയ കൗണ്‍സിലിംഗില്‍ ഒരുതരത്തിലും ഒത്തുപോകാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

ഇരുവരും തങ്ങളുടെ അഭിഭാഷകര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. രാവിലെ 9.30 ന് ആരംഭിച്ച കൗണ്‍സിലിംഗ് 45 മിനിട്ട് നീണ്ടു നിന്നു.

അതെ സമയം ഗണേഷ് കുമാര്‍ വിവാഹമോചന കരാര്‍ ലംഘിച്ച് പത്രസമ്മേളനത്തില്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തിയെന്നും അന്തിമവിധിയില്‍ താന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ പരിഗണിക്കണ മെന്നും യാമിനി കുടുംബ കോടതിയില്‍ രേഖാമൂലം അറിയിച്ചു.

ഏപ്രില്‍ 10 നാണ് ഇരുവരും സംയുക്തമായി വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top