Section

malabari-logo-mobile

കൂടംകുളം ആണവനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചു

HIGHLIGHTS : ദില്ലി: കൂടംകുളം ആണവിനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചു. ഇവിടെ നിന്നും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭി...

Kudankulamദില്ലി: കൂടംകുളം ആണവിനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചു. ഇവിടെ നിന്നും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചുതുടങ്ങി. തുടക്കത്തില്‍ 75 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടുകൂടിയാണ് ദക്ഷിണേന്ത്യന്‍ ഗ്രിഡുമായി ബന്ധിപ്പിച്ച് ആണവ നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചത്.

നിലവില്‍ 1000 മെഗാവാട്ടിന്റെ രണ്ട് ആണവ നിലയങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വൈദ്യുതി ലഭിച്ചു തുടങ്ങുകയെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

sameeksha-malabarinews

ഇപ്പോള്‍ നിലവിലുള്ള പ്രവര്‍ത്തന ക്ഷമതയുടെ പത്തിനൊന്ന് മാത്രമെ ഉല്‍പ്പാദിപ്പിച്ചിട്ടുള്ളു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം നിലയം പൂര്‍ണ തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങുമെന്നും ആണവോര്‍ജ്ജ റെഗുലേറ്ററി ബോര്‍ഡ് വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി ആണവനിലയത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അവഗണിച്ച് ജൂലൈ 14 നാണ് കൂടുംകുളം ആണവ നിലയം പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇവിടെ വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയിരുന്നില്ല.

അതെസമയം കൂടുംകുളം ആണവനിലയത്തിനെതിരെയുള്ള സമരവും ശക്തമായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!