ശ്രീദേവി ചാരിറ്റബിള്‍ ട്രസ്റ്റ്;മന്ത്രി മുനീര്‍ ട്രസ്റ്റ് സ്ഥാനം രാജി വെച്ചു.

mk muneer349 PMതിരു: അനന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച ശ്രീവിദ്യാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹിത്വത്തില്‍ നിന്നും സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീര്‍ രീജിവെച്ചു.

കെ ബി ഗണഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റ് ശ്രീവിദ്യയുടെ സ്വത്തും പണവുമെല്ലാം കൈയടക്കിവച്ച ശേഷം പ്രവര്‍ത്തിക്കാതിരിക്കുകയാണെന്ന് ആരേപിച്ച് ശ്രീവിദ്യയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതും തീരുമാന മെടുക്കേണ്ടതും കെ ബി ഗണേഷ് കുമാറാണെന്ന് മുനീര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്നും ഗണേഷ് കുമാര്‍ പ്രശ്‌നത്തില്‍ ഇടപെടാതായതോടെയാണ് മുനീര്‍ ട്രസ്റ്റ് സ്ഥാനം രാജി വെച്ചത്.

വാര്‍ത്താക്കുറിപ്പിലൂടെയാണ് മുനീര്‍ ട്രസ്റ്റ് സ്ഥാനം രാജിവെക്കുന്നത് അറിയിച്ചത്.

 

Share news
error: Content is protected !!
Scroll to Top