Section

malabari-logo-mobile

ഖത്തറില്‍ മലയാളിക്ക് അഞ്ചരക്കോടിയുടെ ബംബറടിച്ചു.

HIGHLIGHTS : ഖത്തറില്‍ നടന്ന ഡ്യൂട്ടി ഫീ നറുക്കെടുപ്പില്‍ അഞ്ചരക്കോടിയുടെ

ഖത്തറില്‍ നടന്ന ഡ്യൂട്ടി ഫ്രി നറുക്കെടുപ്പില്‍ അഞ്ചരക്കോടിയുടെ ഭാഗ്യക്കുറി മലയാളിക്കടിച്ചു. ഖത്തറില്‍ ജോലിചെയ്യുന്ന സുരേഷ്ബാബുവാണ് ഈ ഭാഗ്യവാന്‍. ഖത്തറില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യനായി ജോലിചെയ്തു വരികയായിരുന്ന സുരേഷ്ബാബു കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നിന്ന് നാട്ടിലേക്ക് വരുവാന്‍ എയര്‍പോര്‍്ട്ടിലെത്തിയപ്പോള്‍ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം സുരേഷിനെ തേടിയെത്തിയത്.

കഴിഞ്ഞ 15 വര്‍ഷമായി സുരേഷ് ഖത്തറിലാണ്. അഞ്ചുവര്‍ഷമായി സുരേഷ് ഖത്തര്‍ ഡ്യൂട്ടി ഫ്രി ടിക്കറ്റ് എടുക്കാറുണ്ട്. ഈ തുക മക്കളുടെ വിദ്യഭ്യാസചിലവിനും കുടുംബത്തിനുവേണ്ടി ചിലവഴിക്കുമെന്നും സുരേഷ് പറഞ്ഞു.

sameeksha-malabarinews

2006 മുതല്‍ ആരംഭിച്ചതാണ് ഖത്തര്‍ ഡ്യൂട്ടി ഫ്രി നറുക്കെടുപ്പ്. ഖത്തര്‍ എയര്‍വേസില്‍ യാത്രചെയ്യുന്നവര്‍ക്ക് വേണ്ടി കമ്പനിയുടെ അനുബന്ധ സ്ഥാപനം തന്നെയാണ് ഈ ഭാഗ്യക്കുറി നടത്തുനത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!