Section

malabari-logo-mobile

എമര്‍ജിങ് കേരളക്കെതിരെ പ്രതിഷേധം ഇരമ്പി

HIGHLIGHTS : ഇടതു യുവജന സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

എമര്‍ജിങ് കേരളക്കെതിരെ പ്രതിഷേധം ഇരമ്പി. ഇടതു യുവജന സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും  പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. എമര്‍ജിങ് കേരള വേദിയില്‍ നിന്ന് കിലോമീറ്ററുകള്‍ക്കകലെ അതിര്‍ത്തി നിര്‍ണയിച്ചാണ് പ്രതിഷേധക്കാര്‍ക്ക് അതിന് അവസരം നല്‍കിയത്.

എമര്‍ജിംഗ് കേരള എന്നത് നാടിന്‍റെ മണ്ണും വിണ്ണും ചുളുവിലക്ക് കുത്തകകള്‍ക്ക് വില്‍ക്കുന്ന മേളയാണെന്നും മുഴുവന്‍ ദേശാഭിമാന ശക്തികളും ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍  രംഗത്തിറങ്ങണമെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും പി യു സി എല്‍ സംസ്ഥാന സെക്രട്ടറിയുമായ പി എ പൗരന്‍ ആഹ്വാനം ചെയ്തു. എമര്‍ജിംഗ് കേരളയ്ക്കെതിരായ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ തമ്മനത്ത് ആരംഭിച്ച  പ്രതിരോധ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

sameeksha-malabarinews

എ.ഐ.വൈ.എഫ്, എ.ഐ. എസ്.എഫ് മാര്‍ച്ച് പൊലീസ് തടഞ്ഞു. ധര്‍ണ എ.ഐ. വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ മാര്‍ച്ച് മരട് നഗരസഭ കവാടത്തില്‍ തുടക്കത്തില്‍ തന്നെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കു ത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

ബഹുജന കൂട്ടായ്മയുടെ ബാനറില്‍ എറണാകുളം നഗരത്തില്‍ മാര്‍ച്ച് നടന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!