Section

malabari-logo-mobile

കോഴിക്കോട് ഹരിതോത്സവത്തിന് തുടക്കം

HIGHLIGHTS : കോഴിക്കോട്: സമഗ്രകാര്‍ഷിക വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഹരിതോത്സവം@ കോഴിക്കോട് പദ്ധതിക്ക് തുടക്കമായി. വേങ്ങേരി മൊത്തവിപണന കേന്ദ്...

images (2)കോഴിക്കോട്: സമഗ്രകാര്‍ഷിക വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഹരിതോത്സവം@ കോഴിക്കോട് പദ്ധതിക്ക് തുടക്കമായി. വേങ്ങേരി മൊത്തവിപണന കേന്ദ്രത്തില്‍ മേയര്‍ എ.കെ.പ്രേമജവും ചലച്ചിത്രതാരം മാമുക്കോയയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഴയ ഓണക്കാലത്തെ ഓര്‍മ്മിപ്പിക്കുംവിധം സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാനുള്ള സൗഭാഗ്യം നമുക്കുണ്ടാകണമെന്ന് മേയര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അവിടത്തെ കൃഷിക്കാര്‍ രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് കേരളത്തിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ പ്രത്യേകമായി കൃഷി ചെയ്യുന്നത് നേരിട്ടറിഞ്ഞിട്ടുണ്ടെന്ന് മാമുക്കോയ പറഞ്ഞു. ഇതിനുള്ള പരിഹാരമെന്ന നിലയ്ക്ക് കൃഷി വ്യാപിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പദ്ധതിയുടെ ഭാഗമായി വിഷവിമുക്തമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യും. ഉപയോഗിക്കാതെ കിടക്കുന്ന തരിശുഭൂമികളില്‍ കൃഷി ചെയ്യാന്‍ ഉടമകളെ പ്രോത്സാഹിപ്പിക്കും. ആവശ്യമായ സഹായങ്ങളും ശാസ്ത്രീയ നിര്‍ദ്ദേശങ്ങളും കൃഷി വകുപ്പ് മുഖേന നല്‍കും. കൃഷിയുടെ ആവശ്യകതയെക്കുറിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സി.എ.ലത അധ്യക്ഷത വഹിച്ചു. അഞ്ച് ഏക്കര്‍ പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി കര്‍ഷക സംഘടനയായ നിറവും പ്രോവിഡന്‍സ് കോളേജിലെ യൂത്ത് ഫാര്‍മേഴ്‌സ് ക്ലബ്ബും നല്‍കിയ സമ്മതപത്രം ജില്ലാ കളക്ടര്‍ ഏറ്റു വാങ്ങി. ഗ്രോബാഗുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.കെ.രഞ്ജിനി, എ.ഡി.എം. കെ.രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ ഒ.സദാശിവന്‍, കൃഷി വകുപ്പ് ഡെ.ഡയറക്ടര്‍ ഹരിദാസന്‍, വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രം സെക്രട്ടറി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!