Section

malabari-logo-mobile

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ല; ചികില്‍സ മുടങ്ങി

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ചികില്‍സ മുടങ്ങി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിലാണ് ഡയാലിസിസിന് വെള്ളമില്ലാതെ ചികില്‍സ മുടങ്ങിയത്.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട രോഗികളാണ് ചികില്‍സക്ക് എത്തി വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാത്തതിനാല്‍ ഡയാലിസിസ് ചികില്‍സ മുടങ്ങുന്നത്.

sameeksha-malabarinews

ഡയാലിസിസ് ചെയ്യാനായി ശുദ്ധീകരിച്ച വെള്ളമാണ് ഉപയോഗിക്കേണ്ടത്. ഡയാലിസിസിന് വേണ്ട വെള്ളം ശേഖരിക്കുന്ന ടാങ്കിലേക്ക് വെളള്ളമെത്താത്തതാണ് തടസ്സമായിരിക്കുന്നത്. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടാം ദിവസവും വെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ മുതല്‍ കാത്ത് നിന്ന് ദുരിതത്തിലായ രോഗികള്‍ക്ക് 5 മണിക്ക് ശേഷമാണ് വെള്ളമെത്തിച്ച് ചികില്‍സ നടത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!