Section

malabari-logo-mobile

കോഴിക്കടകള്‍ ഇന്നു മുതല്‍ അടച്ചിടും

HIGHLIGHTS : തിരു: സംസ്ഥാനത്ത് കോഴിക്കടകള്‍ ഇന്നുമുതല്‍ അടച്ചിടുമെന്ന് പൗള്‍ട്രി ഫാര്‍മേഗ്‌സ് ആന്‍ഡ് ട്രേഡേഴ്‌

തിരു: സംസ്ഥാനത്ത് കോഴിക്കടകള്‍ ഇന്നുമുതല്‍ അടച്ചിടുമെന്ന് പൗള്‍ട്രി ഫാര്‍മേഗ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് കോ – ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിയുടെ തറവില 70 രൂപയില്‍ നിന്ന് 95 രൂപയായും കോഴികുഞ്ഞുങ്ങളുടെ വില 25 ല്‍ നിന്ന് 35 രൂപയായും വര്‍ദ്ധിപ്പിക്കാനുള്ള വാണിജ്യ നികുതി കമ്മീഷണറുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപെട്ടാണ് കോഴി കച്ചവടക്കാരും കര്‍ഷകരും അനിശ്ചിതകാല സമരത്തിന് ഇറങ്ങുന്നത്.

അന്യ സംസ്ഥാനത്തു നിന്ന് കോഴികളെ കൊണ്ടു വരുന്നതും നിര്‍ത്തും. കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴികള്‍ക്കുള്ള നികുതി പൂര്‍ണ്ണമായും ഒഴിവാക്കണം. തറവില വര്‍ധന നടപ്പാകുന്നതോടെ കോഴിക്ക് 28 രൂപയും കുഞ്ഞിന് 12 രൂപയും നികുതി നല്‍കേണ്ടി വരും. സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില ക്രമാതീതമായി ഉയരാന്‍ ഇത് കാരണമാകും. സംസ്ഥാനത്ത് 14.5 ശതമാനമാണ് കോഴി നികുതി. അശാസ്ത്രീയമായ നികുതി നിര്‍ണയം പിന്‍വലിക്കണമെന്ന് നിരവധി തവണ ആവശ്യപെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews

വാര്‍ത്താ സമ്മേളനത്തില്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്‍സീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കുഞ്ഞോന്‍ , എം സി പി സലാം, എന്‍ അഷറഫ് എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!