Section

malabari-logo-mobile

അറബി കല്ല്യാണം; യത്തിംഖാന ഭാരവാഹികളെ ചോദ്യം ചെയ്യും

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് അറബി കല്ല്യാണ കേസില്‍ യത്തീംഖാന

കോഴിക്കോട്: കോഴിക്കോട് അറബി കല്ല്യാണ കേസില്‍ യത്തീംഖാന ഭാരവാഹികളടക്കം കൂടുതല്‍ പേരെ അനേ്വഷണ സംഘം ചോദ്യം ചെയ്യും. കൂടാതെ സംഭവം ഒതുക്കി തീര്‍ക്കാനായി ശ്രമിച്ചവരെ കുറിച്ചും അനേ്വഷണ സംഘം അനേ്വഷിക്കും.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അനേ്വഷണ സംഘത്തിന്റെ തീരുമാനം. സിയസ്‌കോ യത്തീംഖാന ഭാരവാഹികള്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ ബന്ധുവെന്ന പേരില്‍ വിവാഹ സമയത്ത് ഇടപെടല്‍ നടത്തിയ ചെറിയാപ്പുവിനെകുറിച്ചും പോലീസ് അനേ്വഷണം നടത്തുന്നുണ്ട്.

sameeksha-malabarinews

അനേ്വഷണ ഉദേ്യാഗസ്ഥനായ സിഐ അഷറഫിന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ വിവാഹ സമയത്ത് ഇടപെട്ട കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു പറയുന്ന കോഴിക്കേട്ടെയും കുമരകത്തെയും റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!