Section

malabari-logo-mobile

കൊച്ചിയില്‍ 10 രൂപാ പ്ലാസ്റ്റിക് നോട്ട്

HIGHLIGHTS : കൊച്ചി: 10 രൂപയുടെ 1 ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍

കൊച്ചി: 10 രൂപയുടെ 1 ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ പാര്‍ലമെന്റില്‍ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന ഈ പ്ലാസ്റ്റിക് നോട്ടുകള്‍ ആദ്യമിറക്കുന്നത് കൊച്ചി,മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഷിംല തുടങ്ങിയ നഗരങ്ങളിലാണ്. ഭൂമിശാസ്ത്രപരമായും, കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിഗണിച്ചുമാണ് ആദ്യഘട്ടത്തില്‍ അഞ്ചു നഗരങ്ങളില്‍ ഈ നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

sameeksha-malabarinews

ഇതു സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാറും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും എടുത്തതായും കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!