കൈക്കൂലി വാങ്ങിയ എസ്‌ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ മണല്‍ ലോറിക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് പൊലീസുകാരെ കണ്ണൂര്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തു. തലശ്ശേരി കണ്‍ട്രോള്‍ റൂം എസ് ഐ ബാലചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രശേഖരന്‍, പൊലീസ് ഡ്രൈവര്‍ സണ്ണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വളരെ നാടകിയമായാണ് എസ്പി രാഹുല്‍ ആര്‍ നായര്‍ പൊലീസുകാരെ പിടികൂടിയത്. ലോറി ക്ലീനറുടെ വേഷത്തിലെത്തിയാണ് എസ്പി കൈക്കൂലി വാങ്ങിയ മൂന്നു പേരെയും പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മാഹി തലശ്ശേരി ഹൈവേയില്‍ മട്ടാമ്പ്രയില്‍ വച്ചായിരുന്നു സംഭവം. മണല്‍ ലോറിക്കാരില്‍ എല്ലാ രേഖകളും ഉണ്ടായിട്ടും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ക്ലീനറുടെ വേഷത്തില്‍ ലോറിയിലുണ്ടായിരുന്ന എസ്പി പോലീസുകാരെ കയ്യോടെ പൊക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top