മലപ്പുറം: മുഴുവന്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. ബോണസ് ലഭിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന ശമ്പള പരിധി നിമിത്തം സംസ്ഥാനത്ത് വളരെ കുറച്ചു ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മാത്രമേ ഈ ആനുകൂല്ല്യം ലഭിക്കുകയുള്ളു. എല്‍.ഡി.ക്ലാര്‍ക്ക് മുതല്‍ മുകളിലേക്കുള്ള ഒരു തസ്തിയിലെ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കാത്ത സാഹചര്യമാണ്. നാല് വര്‍ഷം വരെ സര്‍വ്വീസ് പൂര്‍ത്തിയായ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ബോണസ് ലഭിക്കുക. മാറ്റിവെക്കപ്പെട്ട വേതനം എന്ന നിലക്ക് ബോണസ് ലഭിക്കാന്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവകാശമുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തിയത്.
മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി.പരിസരത്ത് നടന്ന ധര്‍ണ്ണ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി വി.ശിവദാസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം അനില്‍കുമാര്‍, കെ.എം.സി.എസ്.ഇ.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. എ.വിശ്വംഭരന്‍ അധ്യക്ഷതവഹിച്ചു. സി.രാജീവ് സ്വാഗതം പറഞ്ഞു.
പൊന്നാനിയില്‍ നടന്ന ധര്‍ണ്ണ കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍, സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. പി.പി.വിജയന്‍ അധ്യക്ഷത വഹിച്ചു.
തിരൂരില്‍ എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.എം.ഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ ട്രഷറര്‍ ആര്‍.കെ.ബിനു, വി.കെ.രാജേഷ്, കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തിരൂരങ്ങാടിയില്‍ ധര്‍ണ്ണ കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. എന്‍.മുഹമ്മദ് അഷറഫ്, ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടിയില്‍ ധര്‍ണ്ണ കെ.എസ്.ടി.എ. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രേമന്‍ പരുത്തിക്കാട് ഉദ്ഘാടനം ചെയ്തു. ബേബിമാത്യു, സി.പി.സലീം എന്നിവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണയില്‍ ധര്‍ണ്ണ കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ബദറുന്നീസ ഉദ്ഘാടനം ചെയ്തു. പി.തുളസീദാസ്, പ്രദീപ്, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മഞ്ചേരിയില്‍ ധര്‍ണ്ണ കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. കെ.മധുസൂദനന്‍, ടി.ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
നിലമ്പൂരില്‍ ധര്‍ണ്ണ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ടി.കെ.എ.ഷാഫി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.മോഹനന്‍, വി.കെ.അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.




