സരിതയുടെ മൊഴി കേട്ടിട്ടില്ലെന്ന് സരിതയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് മൊഴി മാറ്റി. സരിത കോടതിയില്‍ ശബ്ദം കുറച്ചാണ് സംസാരിച്ചതെന്നും മജിസ്ട്രേറ്റിന് അടുത്ത് നിന്നാണ് അവര്‍ സംസാരിച്ചിരുന്നതെന്നും അദേഹം പറഞ്ഞു. താന്‍ കുറെ ദൂരെയായിരുന്നുവെന്നും അതിനാല്‍ സരിത പറഞ്ഞതു മുഴുവന്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
സരിത കോടതിമുറിയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടില്ലെന്ന് ഫെനി ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്കി. 21 പേജി രേഖാമൂലമുള്ള മൊഴിയെ കുറിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ഒന്നും ചോദിച്ചില്ലെന്നും ഫെനി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




