അച്ഛനാകാന്‍ പോകുന്നുവെന്ന് പള്ളീലച്ഛന്റെ വെളിപ്പെടുത്തല്‍

പൗരോഹിത്യത്തിന്റെ മറ പിടിച്ച് കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നില്‍ക്കുന്ന സമൂഹത്തില്‍ നിന്നും മാന്യതയുടെ മുഖം പൊളിച്ചു മാറ്റി ഒരു പുരോഹിതന്‍ താന്‍ ഒരു കുട്ടിയുടെ അച്ഛനാകാന്‍ പോകുന്നു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നു. ബ്രസീലിലെ കത്തോലിക്കാ പുരോഹിതനാണ് കുര്‍ബാനക്കിടെ വെളിപ്പെടുത്തല്‍ നടത്തി ജനങ്ങളെ ഞെട്ടിച്ചത്.

ബ്രഹ്മചര്യം കൈവിടാന്‍ പാടില്ലാത്ത കത്തോലിക്കാ വിഭാഗത്തിലെ ഈ പുരോഹിതന്‍ തന്റെ ബ്രഹ്മചര്യം തെറ്റിയതിനാല്‍ പുരോഹിത ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും സഭക്ക് മാന ഹാനി ഉണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, 32 കാരനായ ഫാദര്‍ ജെറോനിമോ മൊറേയര്‍ എന്ന പുരോഹിതനാണ് വ്യക്തമാക്കിയിരിക്കുന്നത്.

താനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും മാര്‍പാപ്പയുടെ അനുവാദത്തോടെ അവരെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പുരോഹിതന്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top