Section

malabari-logo-mobile

ബലാത്സംഗം വര്‍ദ്ധിക്കുന്നത് ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ തൃപ്തിപെടുത്താത്തതിനാല്‍;പൂനം പാണ്ഡെ

HIGHLIGHTS : ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ ലൈംഗികമായി

ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നതിലുള്ള പോരായ്മയാണെന്ന് വിവാദ മോഡലും ബോളിവുഡ് നടിയുമായ പൂനം പാണ്ഡെ. ഭാര്യമാര്‍ അവരുട െഭര്‍ത്താക്കന്‍മാരെ ലൈംഗികമായി തൃപ്തിപ്പെടുത്തുകയാണെങ്കില്‍ ബലാത്സംഗവും പീഡനവും ഒരു പരിധി വരെ കുറക്കാമെന്നാണ് പൂനം പാണ്ഡെയുടെ പുതിയ വെളിപ്പെടുത്തല്‍.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് തന്റെ ചിത്രങ്ങള്‍ കാരണമാകുന്നുവെന്ന് പറയുന്നു എന്നാല്‍ ഡല്‍ഹി പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായപ്പോഴും ഇതു തന്നെയാണ് പറഞ്ഞിരുന്നത്. തന്റെ ചിത്രങ്ങള്‍ പുറത്തു വരുന്നതിന് മുമ്പ് ഇവിടെ സ്ത്രീകള്‍ അക്രമിക്കപെട്ടിട്ടില്ലെയുന്നും പൂനം ചോദിച്ചു. സിനിമയോ നഗ്ന ഫോട്ടോയോ കണ്ട് ആരും ബലാത്സംഗത്തിനു പോകില്ലെന്നും ഭാര്യമാരില്‍ നിന്നുള്ള ലൈംഗിക അതൃപ്തി തന്നെയാണ് ഒരു വിഭാഗം പുരുഷന്‍മാരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നതെന്നും പൂനം പറഞ്ഞു. ഡാന്‍സ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നല്ലതാണെന്നും തെരുവുകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ കുറക്കാന്‍ ഇതുകൊണ്ട് കഴിയുമെന്നും പൂനം പറഞ്ഞു.

sameeksha-malabarinews

വസ്ത്രധാരണമാണ് അതിക്രമത്തിന് കാരണമെന്നതിനോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും കാരണം അഞ്ചു വയസുകാരി ബലാത്സംഗം ചെയ്യപെടുന്നത് വസ്ത്രം കുറഞ്ഞു പോയതു കൊണ്ടാണോ എന്നും പൂനം ചോദിച്ചു. സ്ത്രീകള്‍ വസ്ത്രത്തില്‍ പൊതിഞ്ഞു വന്നാലും ഇതു തന്നെയാകും സംഭവിക്കുക . ലൈംഗിക അതൃപ്തി തന്നെയാണ് ഇതിനെല്ലാം കാരണമെന്നും പൂനം പറഞ്ഞു.

മുംബൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ 22 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തോട് പ്രതികരിക്കുകവെയാണ് പൂനം തന്റെ നിലപാട് വ്യക്തമാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!