Section

malabari-logo-mobile

കേരളത്തില്‍ അഞ്ച്മാസത്തിനിടെ 181 ബലാത്സംഗ കേസുകള്‍

HIGHLIGHTS : തിരു : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ബലാത്സംഗ കേസുകള്‍

തിരു : സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതായുള്ള പുതിയ

കണക്കുകള്‍ പുറത്ത് വന്നു. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 181 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഉയര്‍ന്ന നിരക്കാണിത്.

sameeksha-malabarinews

2008 മുതല്‍ 2011 വരെ കുട്ടികള്‍ ഇരയായ ബലാത്സംഗ കേസുകളുടെ കണക്കുകള്‍ 215,253,208,432 ഇപ്രകാരമാണ്. എന്നാല്‍ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ ഇതിനുപുറമേയാണ്.

ഈ വര്‍ഷം ആദ്യ അഞ്ചുമാസം കഴിഞ്ഞപ്പോള്‍ 534 കേസുകളാണ് കുട്ടികല്‍ക്കെതിരെ നടന്ന മറ്റ് അതിക്രമങ്ങലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2008 മുതല്‍ 2010 വരെ 549, 589,596 എന്നിങ്ങനെയാണ് ആകെ കേസുകളുടെ എണ്ണം. 2011 ല്‍ വിവിധ വകുപ്പുകളിലായി 1452 കേസുകളും പല വകുപ്പുകളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലൈംഗിക വൃത്തിക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംസ്ഥാനത്ത് എത്തിക്കുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഏഴ് കേസുകളാണ് 2012 ന്റെ ആദ്യ പകുതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ 2011 ല്‍ ഇത്തരത്തിലുള്ള 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഇത്തരത്തിലുള്ള കേസുകളുടെ കണക്കുകള്‍ ഇപ്രകാരമാണ് 2008 ല്‍ 13, 2009 ല്‍ 14, 2010 ല്‍ 6.

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ കൊലപ്പെടുത്തല്‍ തുടങ്ങിയ കേസുകളും വര്‍ദ്ധിച്ചിട്ടുണ്ട്. 16 കൊലപാതകങ്ങളാണ് മെയ് അവസാനം വരെ നടന്നത്. ഇവരില്‍ ഏറെപ്പേരും പീഡനത്തിനും ബലാത്സംഗത്തിനും ഇരയായവരാണ്.

ഇതിനെല്ലാം പുറമെ ശൈശവ വിവാഹമടക്കമുള്ള മറ്റുകേസുകളും സംസ്ഥാനത്ത് വര്‍ധിച്ച് വരികയാണ്. 534 കേസുകളാണ് ഇത്തരത്തില്‍ മെയ് അവസാനം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!