Section

malabari-logo-mobile

കേരളത്തില്‍ മതസൗഹാര്‍ദ്ധത്തിന്റെ ഊഷ്മളത കുറഞ്ഞു.

HIGHLIGHTS : ചങ്ങനാശേതി: കേരളത്തില്‍ മത സൗഹാര്‍ദ്ധത്തിന് ഊഷ്മളത

ചങ്ങനാശേതി: കേരളത്തില്‍ മത സൗഹാര്‍ദ്ധത്തിന് ഊഷ്മളത കുറഞ്ഞെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞു. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് 136-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യയില്‍ മതസൗഹാര്‍ദ്ധത്തിന് ഏറ്റവും പേരുകേട്ട സ്ഥലമായിരുന്നു കേരളം. എന്നാല്‍ ഇന്നെല്ലാം കുറഞ്ഞു. പക്ഷേ നശിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. അവിശ്വാസവും സ്പര്‍ദ്ധയും വര്‍ദ്ധിച്ചിവരുന്നു. ഇങ്ങനെ പോയാല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ കേരളം ഭ്രാന്താലയമാകും. ഇത് തീ കൊണ്ടുള്ള കളിയാണ് ഇത് അവസാനിപ്പിക്കണം ആന്റണി വ്യത്കമാക്കി.

sameeksha-malabarinews

മന്ത്രം പോലെ മതസൗഹാര്‍ദ്ധം എന്ന് പറഞ്ഞിട്ട് കാര്യമില്ല സമൂഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍. ആത്മാര്‍ത്ഥമായി ശ്രമിച്ച് സാമൂഹിക നീതിയും സമൂദായ നീതിയും ഉറപ്പാക്കണം ആന്റണി ഓര്‍മിപ്പിച്ചു.

കേരളത്തിലെ ഭരണാധികാരികളെ ശക്തമായ ഓര്‍മ്മപ്പെടുത്തലായാണ് കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായ ആന്റണിയുടെ പ്രസംഗത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!