കെയ്റ്റിനെ കുറിച്ച് സംസാരിച്ച ഇന്ത്യന്‍ നഴ്‌സ് മരിച്ച നിലയില്‍

ലണ്ടകുറിച്ചുള്ള വിവരങ്ങള്‍ വ്യാജ ഫോണ്‍ ചെയ്തവര്‍ക്ക് നല്‍കിയതിന് സസ്‌പെന്‍ഷനിലായ ഇന്ത്യന്‍ നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.
കിങ്ങ് എഡ്വാര്‍ഡ് സെവന്‍ ആശുപത്രിയിലെ ഫസ്റ്റ് ക്ലാസ് നഴ്‌സ് ജസീന്ത സാല്‍ദിന്‍ഹയാണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച വില്യം രാജകുമാരന്റെ വധു കെയിറ്റിനെ ഗര്‍ഭധാരണ അ്‌സ്വസ്ഥകളോടെ കിങ്ങ് എഡ്വാര്‍ഡ് സെവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കെയ്റ്റ് ഗര്‍ഭിണിയാണന്ന വിവരം അപ്പോള്‍ പുറം ലോകം അറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിവരം മണത്തറിഞ്ഞ പാപ്പരാസികളായ രണ്ട് റേഡരയോ ജോക്കികള്‍ കൂടൂതല്‍ വിവരങ്ങള്‍ അറിയാന്‍ ആശുപത്രിയിലേക്ക് വ്യാജകോളുകള്‍ വിളിക്കുകയും ചാള്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയുമാണന്ന രൂപത്തില്‍ സംസാരിച്ച് കെയ്റ്റിനെ ശുശ്രൂഷിച്ചിരുന്ന ജസീന്തയില്‍ നിന്ന് കെയ്റ്റിന്റെ ശാരീരിക അവസ്ഥയെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു.
ജസീന്ത ഊര്‍ജസ്വലയായ സിസ്റ്ററായിരുന്നു എന്നും ഒരിക്കലും അവര്‍ ആത്മഹത്യ ചെയ്യില്ലന്നുമാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം.
എന്നാല്‍ വ്യാജകോളിലൂടെ ജോക്കികള്‍ പറ്റിച്ചതിനെ തുടര്‍ന്ന് വലിയ മാനസികവിഷമത്തിലായിരുന്നു ജസീന്ത എന്ന് ചില സ്റ്റാഫുകള്‍ പോലീസിന് മൊഴി നല്്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമെ പോലീസിന്റെ പ്രതികരണമുണ്ടാവു.

Share news
error: Content is protected !!
Scroll to Top