Section

malabari-logo-mobile

പള്ളിക്കുമുകളില്‍ ഹനുമാന്റെ ചിത്രം; ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

HIGHLIGHTS : റൂര്‍ക്കല: സോഷ്യല്‍ മീഡിയയായ ഫെയ്‌സ് ബുക്കില്‍ മതമൈത്രിക്ക് കോട്ടം

റൂര്‍ക്കല: സോഷ്യല്‍ മീഡിയയായ ഫെയ്‌സ് ബുക്കില്‍ മതമൈത്രിക്ക് കോട്ടം തട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റുചെയ്തതിന് ഇരുപതുകാരന്‍ അറസ്റ്റില്‍. ഒറീസക്കാരനായ പിന്റു സാനുവാണ് വെള്ളിയാഴ്ച വിവാദ ചിത്രം പോസ്റ്റ് ചെയ്തതിന് പോലീസ് കസ്റ്റഡിയിലായത്്.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 20-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ഹിന്ദു ദൈവമായ ഹനുമാന്‍ പള്ളിക്കുമുകളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഈ ചിത്രം ഫെയ്‌സ് ബുക്കിലൂടെ പ്രചരിച്ചതോടെ സാമൂദായിക സ്പര്‍ദ്ധ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഒറീസപോലീസ് വിലയിരുത്തുകയും ചിത്രം പോസ്റ്റ് ചെയ്ത ആളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

sameeksha-malabarinews

ഒറീസ പോലീസിന്റെ സൈബര്‍സെല്ലിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുടെ സഹായത്തോടെ ഏത് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.

ഇയാള്‍ക്കെതിരെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിന് ശ്രമിച്ച കുറ്റത്തിന് ഐടി ആക്റ്റിലെ സെക്ഷന്‍ 153(എ), 295(എ), ഐപിസി 298 എന്നീവകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!