തിരൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ്സ്

തിരൂര്‍ : ഇനി തിരൂരില്‍ നിന്ന്് ബാംഗ്ലൂരിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ്സും. എറാണാകുളത്തുനിന്നും ചമ്രവട്ടം വഴി പുതിയ സര്‍വീസ് ഓടി തുടങ്ങി.. രാത്രി 12.30ന് തിരൂരിലെത്തുന്ന ഈ ബസ് അടുത്ത ദിവസം രാവിലെ 11 മണിയോടെ ബാംഗ്ലൂരിലെത്തും. ബാംഗ്ലൂരില്‍ നിന്ന് 3 മണിയോടെ പുറപ്പെട്ട് രാത്രി 12.30ഓടെ തിരൂരിലെത്തി എറണാകുളത്തേക്ക് പോകും.
തിരൂരില്‍ നിന്ന് ബാംഗ്ലുരിലേക്ക് 350 രുപയാണ് ചാര്‍ജ്ജ്.

നിലവില്‍ ബാംഗ്ലൂരിലേക്ക് ഒരു കെഎസ്ആര്‍ടിസി സുപ്പര്‍ ഫാസ്റ്റ്
ഓടുന്നുണ്ട്. സൂപ്പര്‍ എക്‌സ്പ്രസ്സ് സര്‍വീസ് വെള്ളിയാഴ്ച തിരൂര്‍ എംഎല്‍എ സി മമ്മുട്ടി ഫഌഗ് ഓഫ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top