Section

malabari-logo-mobile

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍; മന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ

HIGHLIGHTS : കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വിലനിയന്ത്രണം

തിരു: കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വിലനിയന്ത്രണം എണ്ണകമ്പനികള്‍ക്ക് കൈമാറുകയും വില വര്‍ദിപ്പിക്കുകയും ചെയ്തതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലേക്ക്. കെഎസ്ആര്‍ടിസിയെ വലിയ ഡീസല്‍ ഉപഭോഗ പട്ടികയില്‍ ഉള്‍പ്പെടുത്തി, നല്‍കുന്ന ഡീസലിന്റെ വിലയില്‍ 11 രൂപവര്‍ദ്ധിപ്പിച്ചതോടെയാണ് കെഎസ്ആര്‍ടിസി കട്ടപ്പുറത്തേക്ക് നീങ്ങുന്നത്.

ഇതിനെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവിയും ധനമന്ത്രി കെ എം മാണിയും രൂക്ഷമായ ഭാഷയിലാണ് മിമര്‍ശനം ഉന്നയിച്ചതി. ഡീസല്‍ വിലവര്‍ദ്ധന മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ഇതി കേരളത്തിനാകില്ലെന്നും ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതോടെ കേരളവും കെഎസ്ആര്‍ടിസിയും ഒരേ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും മാണി തുറന്നടിച്ചു.

sameeksha-malabarinews

കോണ്‍ഗ്രസിന്റെ ജയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ സബ്‌സിഡി വെട്ടികുറയ്ക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് വയലാര്‍ രവി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!