കക്കാട് രണ്ട് വാഹനാപകടം

തിരൂരങ്ങാടി ദേശീയപാത 17ല്‍ കക്കാടിനും കുരിയാടിനുമിടയ്ക്ക് 100 മീറ്ററിനുള്ളില്‍ രണ്ട് വാഹനാപകടം. ഇന്ന് രാവിലെ 7 മണിയോടെ മംഗലാപുരത്തുനിന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക് യാത്ര തിരിച്ചവരാണ് അപകടത്തില്‍ പെട്ടതെന്ന് കരുതുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന ടവേര നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകയത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഉച്ചക്ക് 12.30 മണിയോടെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. നേര്‍ക്ക് നേര്‍ക്ക് വന്ന രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബൈക്കോടിച്ചവര്‍ക്കും പരിക്കേറ്റു. നിലമ്പൂര്‍ സ്വദേശി മഠത്തില്‍ സലീം(35), താനൂര്‍ കെ പഹുരം സ്വദേശി അസം അച്ചിത്താനകത്ത് മുഹമ്മദ് ഷറീഫ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും എം കെ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top