Section

malabari-logo-mobile

കൂട്ടായ്മ കൈമുതലാക്കി പരപ്പനങ്ങാടിയിലെ പുതുനാടക തലമുറ കലോല്‍ത്സവ വേദിയിലേക്ക്

HIGHLIGHTS : പരപ്പനങ്ങാടി: 1988 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ

പരപ്പനങ്ങാടി: 1988 ല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ നാടകവേദിയില്‍ അതുവരെ കേട്ടിട്ടില്ലാത്ത ഒരു വിദ്യാലയത്തിന്റെ പേര് ഉയര്‍ന്നുകേട്ടു. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹൈസ്‌കൂള്‍. ഏകാങ്കനാടകം’ഉമ്മാക്കി’ സംവിധാനം ഷുക്കൂര്‍ കെ പുരം.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഈ വിദ്യാലയത്തിന്റെ പേര് തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തിന്റെ നാടകവേദിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. 2010 മുതല്‍ തുടര്‍ച്ചയായി ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഈ വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തിലും മലപ്പുറത്തിന്റെ പ്രതിനിധികളായി ഈ കുട്ടികള്‍ മത്സരത്തിനെത്തുന്നത് കൂട്ടായ്മയുടേയും കഠിന പരിശ്രമത്തിന്റേയും പുതുവഴികളിലൂടെയാണ്. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ യുവ നാടകസംവിധായകരില്‍ ശ്രദ്ധേയനായ ബിപിന്‍ദാസ് പരപ്പനങ്ങാടിയും.

sameeksha-malabarinews

[youtube]http://www.youtube.com/watch?v=U2JHQRwu6-8[/youtube]

ഇത്തവണ ജില്ലയെ പ്രതിനിധീകരിച്ച് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മലപ്പുറത്ത് മത്സരിക്കാന്‍ ചോരണകൂര എന്ന ഏകാങ്കവുമായി എത്തുന്ന ബിപിനും കുട്ടികളും ഏറെ പ്രതീക്ഷയിലാണ്.സ്വന്തം നാട്ടില്‍വെച്ച് തന്നെ നാടക കിരീടം കൈപിടിയിലൊതുക്കാമനുള്ള കഠിന പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണിവര്‍.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈ വിദ്യാലയം അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ അയിഷകുട്ടി എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌ക്കാരം ‘ഹലിയോ ഹലി ഹുലാലേ’ എന്ന നാടകത്തിന് രണ്ടാം സ്ഥാനമാണ് ജില്ലയില്‍ ലഭിച്ചതെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം സൃഷ്ടിക്കാന്‍ സാധിച്ചു.

നാല്പതോളം കുട്ടികളാണ് ഈ സ്‌കൂളിനെ പ്രതിനിധീകരിച്ച് നാടകത്തിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ അരങ്ങിലെത്തിയത്. ജില്ലാ കലോത്സവങ്ങളില്‍ 2011 ല്‍ ഗ്രീഷ്മയും 2012 ല്‍ കിരണ്‍ കൃഷ്ണനും മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായി.

[youtube]http://www.youtube.com/watch?v=7DSDRJ2Qr_Q[/youtube]

മത്സരങ്ങള്‍ക്കും ഗ്രേസ്മാര്‍ക്കിനുവേണ്ടി സ്‌കൂള്‍ നാടകങ്ങളെ കാണുന്നവര്‍ക്കിടയില്‍ നിന്ന്് വ്യത്യസ്തമായി ക്ലാസ്മുറികളിലെ സൗഹൃദങ്ങളെ നാടക കൂട്ടായിമയിലേക്ക് സന്നിവേശിപ്പിക്കാനും, അതിനെരു തുടര്‍ച്ചയുണ്ടാക്കി കലോത്സവ വേദിക്കപ്പുറത്തേക്ക് ഒരു സ്ഥിരം സംവിധാനമാക്കി

ബിപിന്‍ ദാസ്

ഈ നാടക കളരികളെ മാറ്റാന്‍ ബിപിനും ഈ വിദ്യാലയത്തിലെ ഒരു കൂട്ടം കലാസഹൃദയരായ അധ്യാപകര്‍ക്കും കഴിഞ്ഞിരിക്കുന്നു.

ജനതയോട് ശരിയുടെ പക്ഷം വിളിച്ചുപറയാനാവുന്ന നാടകത്തിന്റെ ശക്തി ഇവര്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഈ കൂട്ടായ്മ വളരുകയാണ്. ഒരു തുടര്‍ച്ചയായി……. പള്ളികൂടത്തിന്റെ പടിയും കടന്ന്…….

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!