Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു.

HIGHLIGHTS : തേഞ്ഞിപ്പലം : കാലികറ്റ് സര്‍വകലാശാലയില്‍

തേഞ്ഞിപ്പലം : കാലികറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്ക് കായികക്ഷമത വര്‍ദ്ധിപ്പിക്കാനായി ഫിറ്റ്‌നസ് കേന്ദ്രം തുറന്നു. പഴയ ഫോക്ലോര്‍ കെട്ടിടത്തിലാണ് ഫിറ്റ്‌നസ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്.

ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം നടത്തുന്ന ഫിറ്റ്‌നസ് കേന്ദ്രത്തില്‍ കായികക്ഷമത വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് 100 രൂപയും ജീവനക്കാര്‍ക്ക് 250 രൂപയുമാണ് മാസംതോറുമുള്ള ഫീസ്. യു.ജി.സി ഫണ്ടായ ഏഴുലക്ഷം ഉപയോഗിച്ചാണ് കേന്ദ്രം തുടങ്ങിയിട്ടുള്ളത്. സ്മാര്‍ട്ട് ക്ലാസ്മുറിയടക്കമുള്ള ഫിസിക്കല്‍ എജ്യുക്കേഷന്റെ പുതിയ കെട്ടിടവും വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം ഉദ്ഘാടനംചെയ്തു.  കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍ അധ്യക്ഷനായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!