Section

malabari-logo-mobile

കാലവര്‍ഷം ജില്ലയില്‍ : 8.09 കോടിയുടെ നഷ്ടം

HIGHLIGHTS : മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം മലപ്പുറം:

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
മലപ്പുറം: കാലവര്‍ഷത്തില്‍ ജില്ലയില്‍ ഓഗസ്റ്റ് നാല് വരെ 8.09 കോടിയുടെ നഷ്ടമുണ്ടായതായി ജില്ലാ കലക്റ്റര്‍ കെ. ബിജു അറിയിച്ചു. കാര്‍ഷിക മേഖലയിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 208.43 ഹെക്റ്ററില്‍ 5.99 കോടിയുടെ കൃഷി നാശമാണ് കണക്കാക്കിയിട്ടുള്ളത്. 54 വീടുകള്‍ പൂര്‍ണമായും 999 വീടുകള്‍ ഭാഗികമായും നശിച്ചു. പൊന്നാനി താലൂക്കിലാണ് കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ശക്തമായി മഴ പെയ് ഓഗസ്റ്റ് നാലിന് മാത്രം 42 വീടുകളാണ് തകര്‍ന്നത്.

ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റര്‍ മുന്നറിയിപ്പ് നല്‍കി. പരപ്പനങ്ങാടി ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ കാംപില്‍ 23 പേരെ താമസിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

കാലവര്‍ഷം ശക്തമായതിന് ശേഷം 13 പേര്‍ മരണപ്പെട്ടു. നിലമ്പൂര്‍ താലൂക്കില്‍ രണ്ട് കുട്ടികളും മൂന്ന് മുതിര്‍ന്നവരുമുള്‍പ്പെടെ അഞ്ച് പേരും തിരൂരങ്ങാടിയില്‍ നാല് പേരും പെരിന്തല്‍മണ്ണ, തിരൂര്‍ താലൂക്കുകളില്‍ രണ്ട് പേരും മരണപ്പെട്ടു. ജില്ലയില്‍ ഇതുവരെ 2177.51 മില്ലി ലിറ്റര്‍ മഴയാണ് ലഭിച്ചത്. ഓഗസ്റ്റ് നാലിന് 86.13 മില്ലി. ലിറ്റര്‍ മഴ പെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!