Section

malabari-logo-mobile

കടലിലെ വെടിവെപ്പ് ; നാവികരെ ക്രിസ്തുമസിന് മുന്‍പ് വിട്ടയക്കണമെന്ന് ഇറ്റലി

HIGHLIGHTS : ദില്ലി: കടലിലെ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ നാലികരെ ക്രിസ്തുമസിന് മുപ്

ദില്ലി: കടലിലെ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ നാലികരെ ക്രിസ്തുമസിന് മുന്‍പ് വിട്ടയക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാന മെടുക്കണമെന്ന് ഇന്ത്യയോട് ഇറ്റലി ആവശ്യപ്പെട്ടു. നാവികരുടെ കേസില്‍ വാദം പൂര്‍ത്തിയായിട്ടും സുപ്രീംകോടതി ഇൗ കേസില്‍ വിധി പറഞ്ഞിട്ടില്ലെന്നും ഇറ്റലി ആരോപണ മുന്നയിച്ചു.

നാവികരെ ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് അനാവശ്യമാണെന്നും അന്താരാഷ്ട്ര ചട്ടപ്രകാരം ഇന്ത്യയിലല്ല ഇറ്റലിയിലാണ് നാവികരുടെ വിചാരണ നടത്തേണ്ടതെന്നും ഇറ്റാലിയന്‍ വിദേശമന്ത്രാലയം ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്.

sameeksha-malabarinews

റോമിലെ ഇന്ത്യന്‍ സ്ഥാനപതി ദേവവ്രത സഹയോടാണ് ഇറ്റലി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് കഴിഞ്ഞ മാസം ഫബ്രവരി 15 നാണ് മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ്പിങ്കി എന്നിവര്‍ മരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!