ഓസ്‌ട്രേലിയയില്‍ വംശീയ ആക്രമണം; ഇന്ത്യന്‍ ഡ്രൈവറെ ആക്രമിച്ചു പണം തട്ടിയെടുത്തു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയില്‍ വീണ്ടും വംശീയാക്രമണം. ഒസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ഒരിടവേളയ്ക്കുശേഷം വംശീയാക്രമണം ഉണ്ടായത്.

മുഖംമൂടിയണിഞ്ഞ യുവാക്കളുടെ സംഘമാണ് ഇന്ത്യന്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് കയ്യിലെ പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയും ചെതത്. മെല്‍ബണില്‍ വര്‍ഷങ്ങളായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ഹര്‍പ്രീത് സിംഗ്.

കയ്യില്‍ ബേസ്‌ബോള്‍ ബാറ്റും ഗോള്‍ഫ് സ്റ്റിക്കുമേന്തി വന്ന ടാക്‌സി സ്റ്റാന്‍ഡില്‍ കിടന്നിരുന്ന ഹര്‍പ്രീതിന്റേതടക്കം അഞ്ചുകാറുകള്‍ തല്ലിത്തകര്‍ത്തു.

ഇതോടെ ഓസ്‌ട്രേലിയയില്‍ വീണ്ടും ഭീതിദമായ വംശീയ അവസ്ഥയിലായിരിക്കുയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജര്‍. സ്റ്റുഡന്റ് വിസയിലും പെര്‍മെനന്റ് മൈഗ്രേഷനിലുമായി നിരവധിപേരാണ് വീണ്ടും ഇവിടെ യുള്ളത്.

Share news
error: Content is protected !!
Scroll to Top