ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ മണി എക്‌സ്‌ചേഞ്ചിന് ഇന്ത്യയില്‍ തുടക്കമായി.

കൊച്ചി : ജോയ് ആലുക്കാസ്ഗ്രൂപ്പ് മണി എക്‌സ്‌ചേഞ്ചിന് ഇന്തയില്‍ തുടക്കമായി. ആദ്യസര്‍വീസ് ഔട്ട് ലെറ്റ് 18 ന് കൊച്ചി എംജി റോഡില്‍ ബ്രാന്‍ഡ് അംബാസഡറായ സിനിമാതാരം ജയറആം ഉദ്ഘാടനം ചെയ്തു.

 

യുഎഇയിലെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മണി എക്‌സ്‌ചേഞ്ച് സെന്ററുകളുള്ള ഗ്രൂപ്പ് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണു പദ്ധതിയിടുന്നത്. മൂന്നു മാസത്തിനകം കുവൈറ്റില്‍ എട്ട് മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ ആരംഭിക്കും.

ഇന്ത്യയിലെ വിവിധ ജനസമൂഹങ്ങള്‍ക്കും ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കും വേണ്ടി വിദേശ വിനിമയം, മണി ട്രാന്‍സ്ഫര്‍, ട്രാവലേഴ്‌സ് ചെക്ക്, ട്രാവല്‍ കാര്‍ഡ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, എയര്‍ ടിക്കറ്റിംഗ്, ഔട്ട് ബൗണ്ട് ടൂര്‍സ്, ഗോള്‍ഡ് കൊയിന്‍സ്, ഗിഫ്റ്റ് കാര്‍ഡ്, ഗിഫ്റ്റ് വൗച്ചര്‍, ഓവര്‍സീസ് എഡ്യൂക്കേഷന്‍ ലോണ്‍ അസിസ്റ്റന്‍സ് തുടങ്ങിയ സേവനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണെ്ടന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top