Section

malabari-logo-mobile

ഓസ്‌കാര്‍ പ്രഖ്യാപിച്ചു; ദി ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം.

HIGHLIGHTS : ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് നിശബ്ദ ചിത്രമായ 'ദി ആര്‍ട്ടിസ്റ്റി'നാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. ചിത്രത്തിന...

ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് നിശബ്ദ ചിത്രമായ ‘ദി ആര്‍ട്ടിസ്റ്റി’നാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. ചിത്രത്തിന്റെ സംവിധായകനായ മിഷേല്‍ ഹസനാവിഷ്യസ് ആണ് നല്ല സംവിധായകന്‍. ദി ആര്‍ട്ടിസ്റ്റിലെ തന്നെ നായകകഥാപാത്രമായ ഴോങ് ദുജാര്‍ദിന്‍ മികച്ച നടനായി. ‘ദി അയേണ്‍ ലേഡി’ എന്ന ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രിപ്പാണ് മികച്ച നടി. ഹോളിവുഡിലെ കോഡാക്ക് തിയേറ്ററില്‍ നടന്ന വര്‍ണ്ണാഭമായി ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

മികച്ച വിദേശ ഭാഷാചിത്രമായി ‘എ സെപ്പറേഷന്‍’ തെരഞ്ഞെടുത്തു. ‘ബിഗിനേഴ്‌സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റഫര്‍ പ്ലെമര്‍ സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദ ഹെല്‍പ്പ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന്് ഒക്ടേവിയ സ്‌പെന്‍സറിനെ സഹനടിയായി തെരഞ്ഞെടുത്തു.

sameeksha-malabarinews

മികച്ച തിരക്കഥാകൃത്തായി വൂഡി അലനെ (മിഡ്‌നൈറ്റ് ഇന്‍ പാരീസ്) തെരഞ്ഞെടുത്തു. മികച്ച ഡോക്യുമെന്ററിയായി ‘മൈ സേവിംങ് ഫേസ്് ‘ തെരഞ്ഞെടുത്തു.
കലാസംവിധാനത്തിന് ഡാന്റേ ഫെരറ്റി (ചിത്രം. ഹ്യൂഗോ) വസ്ത്രാലങ്കാരത്തിന് മാര്‍ക് ബ്രിഡ്ജസ് (ചിത്രം-ദി ആര്‍ട്ടിസ്റ്റ്) എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച ആനിമേഷന്‍ ചിത്രമായി ‘റാംഗോ’ തെരഞ്ഞെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!