ഓട്ടോഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു.

തിരൂര്‍ : യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നതിനിടെ പിന്നാലെയെത്തിയ ഒരു സംഘം ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ത്തു.

കൂട്ടായി വാടിക്കല്‍ കുഞ്ഞീന്‍കടവത്ത് അബ്ദുള്‍ ഷുക്കൂറി (22) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച പകല്‍ രണ്ടിനാണ് സംഭവം. താനൂരില്‍ യാത്രക്കാരെയിറക്കി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ താനൂര്‍ ചീരാന്‍കടപ്പുറത്തെ ചമ്പന്റെ പുരക്കല്‍ മൊയ്തീന്‍, ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് അബദുള്‍ ഷുക്കൂറിനെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

 

Share news
error: Content is protected !!
Scroll to Top