Section

malabari-logo-mobile

ഒവൈന്‍ ഹ്രസ്വ ചലച്ചിത്ര മത്സരം ആരംഭിച്ചു

HIGHLIGHTS : ദോഹ: ഹ്രസ്വ ചലച്ചിത്രങ്ങള്‍ക്കായി സാമൂഹിക വികസന കേന്ദ്രം

ദോഹ: ഹ്രസ്വ ചലച്ചിത്രങ്ങള്‍ക്കായി സാമൂഹിക വികസന കേന്ദ്രം (ഒവൈന്‍) മത്സരം സംഘടിപ്പിക്കുന്നു. ഒരു മിനുട്ടു മുതല്‍ അഞ്ചു മിനുട്ടുകള്‍ വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. യുട്യൂബിലെ ഒവൈന്‍ ചാനലിലൂടെയാണ് ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വചലച്ചിത്രങ്ങളുടെ മത്സരം സംഘടിപ്പിക്കുന്നത്. ചിത്രങ്ങള്‍ സാമൂഹം നേരിടുന്ന സാമൂഹികവും മാനസികവുമായ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതും അവ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നവയും ആധുനിക ആശയങ്ങളുള്ളവയും യാഥാര്‍ഥ്യവുമായി ബന്ധമുള്ളതുമായിരിക്കണം.
ആവര്‍ത്തനം പാടില്ല.  നിര്‍മാതാക്കളേയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഇതു സംബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒവൈന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് ഇസ്ഹാഖ് പറഞ്ഞു.
മികച്ച ഹ്രസ്വ ചിത്രത്തിന് 15,000 റിയാലും രണ്ടാം സ്ഥാനം നേടുന്ന ചിത്രത്തിന് 10,000 റിയാലും മൂന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 7,500 റിയാലും സമ്മാനമായി ലഭിക്കും. യുവാക്കളായ ചലച്ചിത്രകാരന്മാരെ മികച്ച സൃഷ്ടികള്‍ക്കായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കുടുംബം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, മയക്കു മരുന്ന്, ലഹരി, സോഷ്യല്‍നെറ്റുവര്‍ക്കുകളോടുള്ള അടിമത്വം, സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക്, ദുശ്ശീലങ്ങള്‍, അമിതാഹാരം തുടങ്ങിയ വിഷയങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്.
ഖത്തറിലും പുറത്തുമുള്ള കുട്ടികള്‍ അടക്കമുള്ള ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!