ഒരു വര്‍ഷത്തിന് ശേഷം ജഗതി ക്യാമറയ്ക്ക്‌ മുന്നിലെത്തി

തിരു: ഒരുവര്‍ഷത്തെ ആശുപത്രി വാസത്തിന് ശേഷം മലയാളിയുടെ സ്വന്തം ജഗതി ശ്രീകുമാര്‍ മാധ്യമങ്ങളുടെ മുന്നിലെത്തി. നേരത്തെ അറിയിച്ചതനുസരിച്ച് ഇന്ന് വൈകീട്ടാണ് ജഗതി ശ്രീകുമാര്‍ മാധ്യമങ്ങളെ കണ്ടത്. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് ജഗതി തിരുവനന്തപുരത്തെ മകന്റെ വസതിയിലെത്തിയത്.

വെളുത്ത ഷര്‍ട്ടും കണ്ണടയുമണിഞ്ഞ് വീല്‍ചെയറിലാണ് ജഗതി മാധ്യമങ്ങളുടെ മൂന്നിലെത്തിയത്. നേരിയ രീതിയില്‍ സംസാരിക്കാന്‍ കഴിയുമെങ്കിലും വാക്കുകള്‍ സ്ഫുടമായ് ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിച്ചത് ജഗതിയുടെ ഭാര്യയു മകനുമായിരുന്നു.

ആരോഗ്യം പൂര്‍ണമായ് വീണ്ടെടുക്കാന്‍ രണ്ടുവര്‍ഷം സമയമെങ്കിലും വേണ്ടിവരുമെന്ന് മകന്‍ രാജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമായും ജഗതി ബുദ്ദിമുട്ടനുഭവിക്കുന്നത് സംസാരിക്കുന്തിനും നടക്കുന്നതിനുമാണ്. സ്പീച്ച് തെറാപ്പിയിലൂടെ സംസാരവും ഫിസിയോ തെറാപ്പിയിലൂടെ നടക്കാനുള്ള കഴിവും പൂര്‍ണമായും ലഭിക്കുമെന്നാണ് കരുതുന്നത്.

വെല്ലൂരിലെ ഡോക്ടര്‍ക്ക് പുറമെ ശ്ീചിത്തിരയിലെ ഡോക്ടര്‍മാരുടെ സഹായവും തേടും.

കഴിഞ്ഞ മാര്‍ച്ചി 10 നി പുലര്‍ച്ചെ കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്ത് പാണമ്പ്രയില്‍ വെച്ചാണ് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.

ജഗതിയെ കാണാന്‍ പിസി ജോര്‍ജ്ജ് അനുവദിക്കുന്നില്ലെന്ന് മകള്‍;ശ്രീലക്ഷ്മി

Share news
error: Content is protected !!
Scroll to Top